ന്യൂഡല്‍ഹി: അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി നിരവധി കേസുകളില്‍  ഉള്‍പ്പെട്ട ജമ്മുകശ്മീര്‍ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ട് ഷെയ്ഖ് ആദില്‍ മുഷ്താഖിനെയാണ് പോലീസ് പിടികൂടിയത്. 

To advertise here,

തീവ്രവാദികളെ സഹായിച്ചെന്നും സഹപ്രവര്‍ത്തകനായ പോലീസ് ഉദ്യോഗസ്ഥനെ കുടുക്കാന്‍ ശ്രമിച്ചെന്നും ഇയാള്‍ക്കെതിരേ ആരോപണമുണ്ട്. 

മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ ആറുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആദിലിനെതിരായ കേസന്വേഷിക്കാന്‍ അഞ്ചംഗ പ്രത്യേക അന്വേഷണ വിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ആദിലിനെ അന്വേഷണ വിധേയമായി സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.