ന്യൂഡല്‍ഹി: യുസി ബ്രൗസര്‍ ആപ്പില്‍ സെന്‍സര്‍ഷിപ്പും വ്യാജവാര്‍ത്തകളും വരുന്നത് എതിര്‍ത്തതിന്റെ പേരില്‍ തന്നെ പുറത്താക്കിയെന്ന മുന്‍ ജീവനക്കാരന്റെ പരാതിയില്‍ ആലിബാബക്കും സ്ഥാപകന്‍ ജാക്ക് മായ്ക്കും ഗുരുഗ്രാമം കോടതി ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസയച്ചു. അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ആലിബാബയുടെ യുസി ന്യൂസ്, യുസി ബ്രൗസര്‍ തുടങ്ങിയ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെയാണിത്.
യുസി വെബിലെ മുന്‍ ജീവനക്കാരന്‍ പുഷ്പന്ദ്ര സിങ് പര്‍മറാണ് പരാതിക്കാരന്‍. ചൈനക്ക് അനുകൂലമല്ലാത്തതായി കാണുന്ന ഉള്ളടക്കം സെന്‍സര്‍ ചെയ്യാന്‍ കമ്പനി ആവശ്യപ്പെടുകയും യുസി ബ്രൗസറും യുസി ന്യൂസും തെറ്റായ വാര്‍ത്തകര്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്നും ഇയാള്‍ ആരോപിക്കുന്നു.
പരാതിയില്‍ ഗുരുഗ്രാമം ജില്ലാ കോടതി സിവില്‍ ജഡ്ജി സോണിയ ഷിയോകന്ദാണ് ആലിബാബ, ജാക്ക് മ, 12 ഓളം കമ്പനി യൂണിറ്റ് മേധാവികള്‍ എന്നിവര്‍ക്ക് സമന്‍സ് അയച്ചിരിക്കുന്നത്. ജൂലായ് 29-ന് നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകാനാണ് ആവശ്യം.
30 ദിവസത്തിനകം പരാതി സംബന്ധിച്ച പ്രതികരണവും കമ്പനി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. സമന്‍സ് സംബന്ധിച്ച് ആലിബാബയോ ജാക്ക് മായോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2017 ഒക്ടോബര്‍ വരെ ഗുരുഗ്രാമിലെ യുസി വെബ് ഓഫീസില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയുയായിരുന്നു പരാതിക്കാരന്‍.
Content Highlights: Jack Ma Summoned by Gurgaon Court After Ex-Employee Alleges UC Browser Censored China News in India
Published: 26 Jul 2020, 12:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented