ന്യൂഡൽഹി: ഡൽഹിയിൽ സിജെപി നേതാക്കൾ ഉൾപ്പടെയുള്ള പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തുന്ന ആക്രമണം സുപ്രീം കോടതി ഉത്തരവിൻ്റെ ലംഘനമാണെന്ന് സിജെപി പോളിസി ലീഡ് മേഹർ പസ്രീച്ച. ആളുകളെ നിയമവിരുദ്ധമായി തടഞ്ഞുവെക്കുന്നതും ഫോണുകൾപോലും ഉപയോഗിക്കാൻ അനുവദിക്കാതെ ക്രൂരമായി മർദിക്കുന്നതും നിയമവിരുദ്ധമാണെന്ന് അവർ പറഞ്ഞു. ഡൽഹിയിലെ സമരവേദിയിൽ മാതൃഭൂമി പ്രതിനിധിയുമായി സംസാരിക്കുകയായിരുന്നു അവർ.
സി.ജെ.പി നേതാക്കളായ അഭീജിത് ദീപ്കെ, സൗരഭ് ദാസ്, അശുതോഷ് റാങ്ക തുടങ്ങിയവർ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കുമുള്ള അനുമതി തേടി പോലീസിനെ സമീപിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി അനുയോജ്യമായ സ്ഥലം അനുവദിക്കാൻ പോലീസിന് 24 മണിക്കൂർ സമയം നൽകിയിട്ടുണ്ടെന്ന് മേഹർ പസ്രീച്ച അറിയിച്ചു.
പോലീസ് അനുമതി നിഷേധിക്കുകയാണെങ്കിൽ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി. രാജ്യത്ത് നിലവിലുള്ള സുപ്രീം കോടതി ഉത്തരവുകൾ പരസ്യമായി ലംഘിക്കപ്പെടുകയാണെന്നും ഇപ്പോൾ നടക്കുന്ന എല്ലാ അക്രമങ്ങൾക്കും അടിച്ചമർത്തലുകൾക്കും കൃത്യമായ സമയത്ത് അധികാരികൾ മറുപടി പറയേണ്ടിവരുമെന്നും അവർ പറഞ്ഞു.
നിലവിൽ സോഷ്യൽ മീഡിയയും സ്വതന്ത്ര മാധ്യമങ്ങളും മാത്രമാണ് ജനങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കാനുള്ള ഏക പ്ലാറ്റ്‌ഫോം. എന്നാൽ ഇൻസ്റ്റാഗ്രാം അടക്കമുള്ള മാധ്യമങ്ങളിൽ മുൻപെങ്ങും ഇല്ലാത്ത തരത്തിൽ സെൻസർഷിപ്പാണ് നടക്കുന്നത്. ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള അക്കൗണ്ടുകളും "സദാ ഹഖ് എഥേ രഖ്" (ഞങ്ങളുടെ അവകാശം, ഞങ്ങൾക്ക് നൽകുക) എന്ന മുദ്രാവാക്യം അടങ്ങിയ പോസ്റ്റുകളും യാതൊരു അടിസ്ഥാനവുമില്ലാതെ നീക്കം ചെയ്യപ്പെടുകയാണ്. പൊതു പ്ലാറ്റ്‌ഫോമുകളിൽനിന്ന് തങ്ങളെ എങ്ങനെ വിലക്കാനാകുമെന്നും അതിക്രമങ്ങളുടെ എല്ലാ തെളിവുകളും ഇന്റർനെറ്റിലൂടെ ഏവർക്കും മുന്നിൽ ലഭ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
Content Highlights: CJP policy head Mehr Pasricha exposes brutal police crackdown on protesters in New Delhi., Police given a 24-hour deadline to allocate a designated space for peaceful demonstrations., Severe criticism against arbitrary social media censorship of CJP handles and posts.
Published: 13 Oct 2026, 06:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented