പനാജി: നാവികസേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിക്കവേ ഐഎന്‍എസ് വിക്രാന്തിനെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പലായ വിക്രാന്തിന്റെ പേരുതന്നെ പാകിസ്താന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കാന്‍ പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഗോവ-കാര്‍വാര്‍ തീരത്ത് ഐഎന്‍എസ് വിക്രാന്തിലായിരുന്നു സൈന്യത്തിനൊപ്പം മോദിയുടെ ദീപാവലി ആഘോഷം.
കുറച്ചു മാസങ്ങള്‍ക്കുമുമ്പ്, വിക്രാന്ത് എന്ന പേര് പാകിസ്താനിലെമ്പാടും ഭയത്തിന്റെ അലകള്‍ സൃഷ്ടിച്ചത് നമ്മള്‍ കണ്ടു. അതാണ് അതിന്റെ ശക്തി- യുദ്ധം തുടങ്ങുന്നതിനുമുമ്പേ ശത്രുവിന്റെ ധൈര്യം തകര്‍ക്കാന്‍ ശേഷിയുള്ള ഒരു പേര്. അതാണ് ഐഎന്‍എസ് വിക്രാന്തിന്റെ ശക്തി. ഈ അവസരത്തില്‍, നമ്മുടെ സായുധസേനയെ ഞാന്‍ പ്രത്യേകം സല്യൂട്ട് ചെയ്യുന്നു, പ്രധാനമന്ത്രി പറഞ്ഞു.
ധീരരായ നാവികസേനാംഗങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ സാധിച്ചതില്‍ താന്‍ ഭാഗ്യവാനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഒരു വിസ്മയകരമായ ദിവസമാണ്. ഈ കാഴ്ച അവിസ്മരണീയമാണ്. ഇന്ന് ഒരു വശത്ത് സമുദ്രം. മറുവശത്ത് ഭാരതമാതാവിന്റെ ധീരരായ സൈനികരുടെ ശക്തി, മോദി കൂട്ടിച്ചേർത്തു.
മൂന്ന് സേനകളുടെയും അസാധാരണമായ ഏകോപനമാണ് ഓപ്പറേഷന്‍ സിന്ദൂറിന്റെ വേളയില്‍ പാകിസ്താനെ കീഴടങ്ങാന്‍ നിര്‍ബന്ധിതമാക്കിയതെന്നും മോദി പറഞ്ഞു.
Content Highlights: ins vikrant name is enough to give pakistan sleepless nights says narendra modi
Published: 20 Oct 2025, 01:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented