ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ ആണവ അന്തര്‍വാഹിനിയായ ഐഎന്‍എസ് അരിഹന്തില്‍ നിന്നുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം (എസ്എല്‍ബിഎം) വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് പ്രതിരോധ മന്ത്രാലയം. ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ച നടത്തിയ പരീക്ഷണത്തില്‍ മിസൈല്‍ ലക്ഷ്യസ്ഥാനം കണ്ടു. അതോടെ സംവിധാനത്തിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാനായി. ഐഎന്‍എസ് അരിഹന്തിന്റെ മികവ് ഇന്ത്യയുടെ സൈനികശേഷി തെളിയിക്കുന്നതാണെന്നും രാജ്യത്തിന്റെ ആണവായുധശേഷി ഊട്ടിയുറപ്പിക്കുമെന്നും പ്രതിരോധമന്ത്രാലയം അഭിപ്രായപ്പെട്ടു.

To advertise here,

ഐഎന്‍എസ് അരിഹന്ത് s2 സ്ട്രാറ്റജിക് സ്ട്രൈക് നൂക്ലിയര്‍ അന്തര്‍വാഹിനിയാണ്. 2009  ജൂലൈ 26 ന് കാര്‍ഗില്‍ വിജയ് ദിവസിന്റെ വാര്‍ഷികത്തിലാണ് ഐഎന്‍എസ് അരിഹന്ത് നീറ്റിലിറക്കിയത്. യുഎസ്, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങളുള്‍പ്പെടെ ആണവ അന്തര്‍വാഹിനി കൈവശമുള്ള ആറാമത്തെ രാജ്യമാണ് ഇന്ത്യ.