ലക്ഷ്യം നേടി ഐഎന്‍എസ് അരിഹന്ത്; ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരം


INS Arihant | Photo - ANI

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ ആണവ അന്തര്‍വാഹിനിയായ ഐഎന്‍എസ് അരിഹന്തില്‍ നിന്നുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം (എസ്എല്‍ബിഎം) വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് പ്രതിരോധ മന്ത്രാലയം. ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ച നടത്തിയ പരീക്ഷണത്തില്‍ മിസൈല്‍ ലക്ഷ്യസ്ഥാനം കണ്ടു. അതോടെ സംവിധാനത്തിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാനായി. ഐഎന്‍എസ് അരിഹന്തിന്റെ മികവ് ഇന്ത്യയുടെ സൈനികശേഷി തെളിയിക്കുന്നതാണെന്നും രാജ്യത്തിന്റെ ആണവായുധശേഷി ഊട്ടിയുറപ്പിക്കുമെന്നും പ്രതിരോധമന്ത്രാലയം അഭിപ്രായപ്പെട്ടു.

ഐഎന്‍എസ് അരിഹന്ത് s2 സ്ട്രാറ്റജിക് സ്ട്രൈക് നൂക്ലിയര്‍ അന്തര്‍വാഹിനിയാണ്. 2009 ജൂലൈ 26 ന് കാര്‍ഗില്‍ വിജയ് ദിവസിന്റെ വാര്‍ഷികത്തിലാണ് ഐഎന്‍എസ് അരിഹന്ത് നീറ്റിലിറക്കിയത്. യുഎസ്, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങളുള്‍പ്പെടെ ആണവ അന്തര്‍വാഹിനി കൈവശമുള്ള ആറാമത്തെ രാജ്യമാണ് ഇന്ത്യ.

Content Highlights: INS Arihant Submarine Ballistic Missile


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented