ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഓര്ഗനൈസേഷന് (ഡി.ആര്.ഡി.ഒ) തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ ഗൈഡഡ് മിസൈലിന്റെ (എടിജിഎം) പരീക്ഷണം വിജയകരമായി നടത്തി. ഇത് ഇന്ത്യന്‍ സൈന്യത്തിന് വലിയ ആത്മവിശ്വാസം പകരുന്നതാണെന്ന് ഡി.ആര്.ഡി.ഒ അറിയിച്ചു.
സ്വയം ലക്ഷ്യത്തുന്ന സാങ്കേതികവിദ്യ, കുറഞ്ഞ ഭാരം, തുടങ്ങിയ സവിശേഷതകളോട് കൂടിയ മിസൈലാണ് വിക്ഷേപിച്ചതെന്ന് ഡി.ആര്.ഡി.ഒ.യെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഡമ്മി ടാങ്കില്‍ മിസൈല്‍ കൃത്യമായി പതിക്കുകയും അത് നശിപ്പിക്കുകയും ചെയ്തുവെന്ന് ഡി.ആര്.ഡി.ഒ പറഞ്ഞു. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്നും അധികൃതര്‍ അറിയിച്ചു.
Content Highlights: Indigenously developed man-portable anti-tank guided missile test successful, says DRDO
Published: 21 Jul 2021, 07:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented