ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിന്‍ ഗുജറാത്തിലെ അഹമ്മദാബാദ്-ഭുജ് പാതയില്‍. തിങ്കളാഴ്ച ഗുജറാത്ത് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റു വന്ദേഭാരത് ട്രെയിനുകള്‍ക്കൊപ്പം രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്യും.
അഹമ്മദാബാദ്-ഭുജ് വന്ദേ മെട്രോ സര്‍വീസ് ഒമ്പത് സ്റ്റേഷനുകളില്‍ നിര്‍ത്തി 360 കിലോമീറ്റര്‍ ദൂരം 5 മണിക്കൂറും 45 മിനിറ്റും കൊണ്ട് എത്തിച്ചേരും. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ സഞ്ചരിക്കുമെന്ന് പശ്ചിമ റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭുജില്‍നിന്ന് പുലര്‍ച്ചെ 5.05ന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 10.50ന് അഹമ്മദാബാദിലെത്തും. തിരിച്ച് അഹമ്മദാബാദില്‍ നിന്ന് വൈകീട്ട് 5.30 ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 11.10ന് ഭുജിലെത്തും. ആഴ്ചയില്‍ ആറ് ദിവസമായിരിക്കും സര്‍വീസ്.
ബുധനാഴ്ച മുതലാകും വന്ദേ മെട്രോയുടെ സാധാരണ സര്‍വീസ് ആരംഭിക്കുക. 455 രൂപയാണ് അഹമ്മദാബാദിനും ഭുജിനും ഇടയിലുള്ള ടിക്കറ്റ് നിരക്ക്.
അത്യാധുനിക സൗകര്യങ്ങളുള്ള പൂര്‍ണ്ണമായും ശീതീകരിച്ച ട്രെയിനാണിത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്. 1,150 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന 12 കോച്ചുകള്‍ ഉള്‍ക്കൊള്ളുന്ന വന്ദേ മെട്രോയില്‍ റിസര്‍വേഷന്റെ ആവശ്യമില്ല. മിനിമം 30 രൂപയാണ് ടിക്കറ്റ് നിരക്ക്.
20 കോച്ചുകളുള്ള ആദ്യ വന്ദേ ഭാരത് ട്രെയിന്‍ വാരാണസി-ഡല്‍ഹി പാതയില്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Content Highlights: Indias first Vande Metro service
Published: 15 Sept 2024, 08:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented