ന്യൂഡൽഹി: വാട്‌സ്ആപ്പ് വഴി പങ്കുവെക്കുന്ന ട്രെയിൻ ടിക്കറ്റുകൾ ഇനിമുതൽ പരിശോധന വേളയിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്
റെയിൽവൺ ആപ്പ് വഴി ബുക്ക് ചെയ്യുന്ന ഡിജിറ്റൽ അൺറിസർവ്ഡ് ടിക്കറ്റുകൾ എടുത്ത ഫോണിൽതന്നെ കാണിക്കണമെന്ന് റെയിൽവേ. വാട്‌സാപ്പ് വഴിയോ മറ്റു മെസേജിങ് ആപ്പുകൾ വഴിയോ ഇത്തരത്തിൽ പങ്കുവെക്കുന്ന ടിക്കറ്റുകൾ സ്വീകരിക്കില്ലെന്നും റെയിൽവേ വ്യക്തമാക്കി.
ടിക്കറ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ, ഫോട്ടോകൾ, പിഡിഎഫ് കോപ്പികൾ, വാട്‌സ്ആപ്പ് വഴിയോ മറ്റ് ആപ്പുകൾ വഴിയോ പങ്കുവെച്ച ടിക്കറ്റുകൾ എന്നിവ ഇനിമുതൽ സാധുവായ യാത്രാ രേഖകളായി കണക്കാക്കില്ല. ടിക്കറ്റുകൾ ബുക്ക് ചെയ്ത ഒറിജിനൽ ആപ്പിൽ തന്നെ ഹാജരാക്കേണ്ടതുണ്ട്.
ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിച്ച അതേ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ തന്നെ ടിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. പരിശോധന സമയത്ത് ടിക്കറ്റ് ഒറിജിനൽ ആപ്പിൽ കാണിക്കാൻ കഴിഞ്ഞില്ലെങ്കിൽ ടിക്കറ്റില്ലാത്ത യാത്രയായി കണക്കാക്കി പിഴ ഈടാക്കാവുന്നതാണെന്നും റെയിൽവേ വിശദീകരിക്കുന്നു.
കൊർബ-വിശാഖപട്ടണം ലിങ്ക് എക്‌സ്പ്രസ്സിൽ ഒരാൾ ഇത്തരത്തിൽ ടിക്കറ്റ് സ്‌ക്രീൻഷോട്ട് കാണിച്ച് യാത്ര ചെയ്യുകയും പരിശോധനയിൽ അത് ട്രെയിൻ പുറപ്പെട്ട ശേഷം എടുത്തതാണെന്ന് കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് റെയിൽവേ വ്യക്തത വരുത്തിയത്. അതേസമയം റിസർവ്ഡ് ടിക്കറ്റുകളെ ഈ നിബന്ധനകൾ ബാധിക്കില്ല.
Content Highlights: Screenshots and WhatsApp copies of unreserved tickets are now invalid., Tickets must be displayed within the original booking app on the registered mobile device., Failure to show the ticket in the official app will result in a penalty for ticketless travel., This rule specifically applies to unreserved tickets booked via the RailOn app., Reserved tickets are exempt from these new verification requirements.
Published: 11 Jul 2026, 02:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented