
ദെഹ്റാദൂൺ: ശത്രുരാജ്യങ്ങളുടെ ഡ്രോണുകളെ തകര്‍ക്കാന്‍ ഇന്ത്യന്‍ സേന പരുന്തുകള്‍ക്ക് പരിശീലനം നല്കുന്നു. ഉത്തരാഖണ്ഡിൽ നടക്കുന്ന സംയുക്ത യുദ്ധ് അഭ്യാസ് പരിശീലനത്തിനിടെ ഇവയുടെ പ്രകടനത്തിന്റെ പ്രദർശനവും ഉൽപ്പെടുത്തിയിരുന്നു. പ്രതിവര്‍ഷം ഇന്ത്യയും യുഎസും സംയുക്തമായി നടത്തുന്ന പരിശീലനമാണിത്. സേന തന്നെ സൃഷ്ടിച്ച കൃത്രിമ സാഹചര്യങ്ങളിലൂടെ പരിശീലനം നേടിയ അര്ജുന് എന്ന പരുന്ത് ഡ്രോണുകളെ തകര്‍ത്തു.
പരുന്ത് മാത്രമല്ല ഡ്രോണുകളെ നശിപ്പിക്കാന്‍ നായകൾക്കും പരിശീലനം നൽകുന്നുണ്ട്. പാകിസ്താനില്‍ നിന്നും മറ്റും എത്തുന്ന ഡ്രോണുകളുടെ ലൊക്കേഷന്‍ കണ്ടെത്തി നശിപ്പിക്കാനാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. ഡ്രോണുകളുടെ ശബ്ദം കേട്ട് സേനയ്ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് നായ ചെയ്യുന്നത്. അതേസമയം ഡ്രോണിന്റെ സ്ഥാനം കണ്ടെത്തി അതിനെ വായുവില്‍ വെച്ചുതന്നെ നശിപ്പിക്കുകയാണ് പരുന്തുകളുടെ ജോലി. പരുന്തുകളെ ഉപയോഗിച്ച് ഇത്തരത്തിലൊരു അഭ്യാസം ഇന്ത്യന്‍ സേനയുടെ ചരിത്രത്തിലെ ആദ്യസംഭവമാണെന്ന് സേനാഉദ്യോഗസ്ഥര്‍ പറഞ്ഞു.
പാകിസ്താനില്‍ നിന്ന് വരുന്ന ഡ്രോണുകളിലൂടെ പഞ്ചാബ്, കശ്മീര്‍ പ്രദേശങ്ങളിലേക്ക് തോക്കുകളും മയക്കുമരുന്നും പണവും രാജ്യത്ത് ഉപേക്ഷിച്ച പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം 24 ന് ജമ്മുവിലെ സാംബാ ജില്ലയില്‍ രൂപയുടേയും ആയുധങ്ങളുടെയും ചരക്കുകള്‍ ഉപേക്ഷിച്ച് ഒരു പാകിസ്താനി ഡ്രോണ്‍ കടന്നുകളഞ്ഞതായി ജമ്മു പോലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Content Highlights: kites training, indian army, destroy enemy drones
Published: 29 Nov 2022, 10:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented