ന്യൂഡൽഹി:ഇന്ത്യയിലെ വിവര സാങ്കേതികവിദ്യയുടെയും കൃത്രിമബുദ്ധിയുടെയും വളർച്ചയ്ക്ക് വലിയ പ്രോത്സാഹനം നൽകി, രാജ്യത്ത് ഡാറ്റാ സെന്ററുകൾ സ്ഥാപിച്ച് ക്ലൗഡ് സേവനങ്ങൾ നൽകുന്ന കമ്പനികൾക്ക് 2047 വരെ നികുതി ഒഴിവ് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു.
ഞായറാഴ്ച കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിക്കവെ, നിർണായക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതിൻ്റെയും നിക്ഷേപം ആകർഷിക്കേണ്ടതിൻ്റെയും ആവശ്യകതയെക്കുറിച്ച് സർക്കാർ ബോധവാന്മാരാണെന്ന് സീതാരാമൻ പറഞ്ഞു.
ഇന്ത്യയിൽ നിന്ന് ഡാറ്റാ സെന്റർ സേവനങ്ങൾ ഉപയോഗിച്ച് ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ക്ലൗഡ് സേവനങ്ങൾ നൽകുന്ന ഏതൊരു വിദേശ കമ്പനിക്കും 2047 വരെ നികുതി ഒഴിവ് പ്രഖ്യാപിക്കുന്നു. ഇന്ത്യൻ വിതരണക്കാരൻ വഴി ഇന്ത്യൻ ഉപഭോക്താക്കൾക്ക് സേവനം നൽകേണ്ടി വരുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: ndia offers tax exemptions until 2047 for companies establishing data centers & providing cloud services, boosting IT & AI growth. Learn more!
Published: 01 Feb 2026, 01:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented