ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായതോടെ ഇസ്രയേലില്‍നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യയുടെ പ്രത്യേക രക്ഷാദൗത്യം. ഓപ്പറേഷന്‍ അജയ് എന്നുപേരിട്ട രക്ഷാദൗത്യത്തിന് രൂപംനല്‍കിയതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. ഇതിനായി പ്രത്യേക ചര്‍ട്ടര്‍ വിമാനങ്ങളും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജയശങ്കര്‍ എക്‌സിലൂടെ അറിയിച്ചു.
രക്ഷാദൗത്യത്തിന്റെ ഭാഗമായ ആദ്യ വിമാനം വ്യാഴാഴ്ച പുറപ്പെടുമെന്നാണ് വിവരം. രാജ്യത്തേക്ക് മടങ്ങിവരാന്‍ ഇന്ത്യന്‍ എംബസി വഴി രജിസ്റ്റര്‍ ചെയ്തവരെ ഘട്ടംഘട്ടമായി തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. ആദ്യം രജിസ്റ്റര്‍ ചെയ്തവരെ രക്ഷാദൗത്യം സംബന്ധിച്ച കാര്യങ്ങള്‍ ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഏകദേശം 18,000ത്തിലേറെ ഇന്ത്യക്കാര്‍ ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
Content Highlights: India launches Operation Ajay to bring back citizens from war-hit Israel
Published: 11 Oct 2023, 11:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented