കാൺപുർ: അവസരം നിഷേധിച്ചാൽ എങ്ങനെ കഴിവുതെളിയിക്കും? വെബ്സൈറ്റ് മൊത്തത്തിൽ ഹാക്കുചെയ്യുകയാണ് വഴിയെന്ന് വിചാരിച്ചുകാണും. സൈബർ സുരക്ഷാ ബിരുദകോഴ്സിന് കാൺപുർ ഐ.ഐ.ടി.യിൽ അപേക്ഷിച്ച വിദ്യാർഥിയാണ് തന്റെ അപേക്ഷ നിരസിച്ചതോടെ കാൺപുർ, മദ്രാസ് ഐ.ഐ.ടി.കളുടെ വെബ്സൈറ്റ് ഹാക്കുചെയ്ത് പ്രതികാരം ചെയ്തത്. വിദ്യാർഥിയുടെ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടില്ല.
വലിയ കുറ്റകൃത്യമാണെങ്കിലും നിയമനടപടി വേണ്ടെന്ന് ഐ.ഐ.ടി.യും തീരുമാനിച്ചു. അതോടെ, വിദ്യാർഥിയുടെ സാങ്കേതിക കഴിവുകൾ വിലയിരുത്തി അടുത്ത അധ്യയനവർഷം പ്രവേശനത്തിന് പരിഗണിക്കാമെന്ന് ഡയറക്ടർ മനീന്ദ്ര അഗർവാൾ പറഞ്ഞു. സാമൂഹികമാധ്യമത്തിൽ വിദ്യാർഥിതന്നെ വെളിപ്പെടുത്തിയതോടെയാണ് ഹാക്കുചെയ്ത സംഭവം പുറത്തറിഞ്ഞത്. ഇത് തെളിയിക്കുന്ന രേഖകൾ പങ്കുവെക്കുകയും ചെയ്തു.
‘വെബ്സൈറ്റ് ഹാക്ക് ചെയ്തു, എനിക്ക് ന്യായമായ ഒരവസരം നൽകണം’ എന്ന സന്ദേശമാണയച്ചത്. മോശം ഉദേശ്യത്തോടെയല്ല ഇക്കാര്യം ചെയ്തതെന്നും കഴിവ് തെളിയിക്കുകയായിരുന്നു ലക്ഷ്യമെന്നും വിദ്യാർഥി പറഞ്ഞു.
ഫീസ് അടച്ച് എല്ലാ രേഖകളും ഹാജരാക്കിയിരുന്നെങ്കിലും തന്റെ അപേക്ഷ നിരസിക്കുകയായിരുന്നെന്നാണ് കുട്ടിയുടെ ആരോപണം. സൈബർ സുരക്ഷയിലെ പ്രവൃത്തിപരിചയക്കുറവാണ് അപേക്ഷ നിരസിക്കാൻ കാരണമെന്ന് ഐ.ഐ.ടി. വിശദീകരിക്കുന്നു. ഈവർഷത്തെ പ്രവേശന നടപടി അവസാനിച്ചതിനാൽ അടുത്ത അധ്യയനവർഷം പരിഗണിക്കാനാണ് തീരുമാനം.
Content Highlights: Student hacked IIT Kanpur and IIT Madras websites following application rejection., The student sought to prove his cybersecurity skills rather than cause malicious harm., IIT Kanpur Director Manindra Agrawal opted for leniency over legal action., The student will be considered for the 2026 academic year admission based on his demonstrated technical skills.
Published: 30 Jul 2026, 06:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented