ന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) കാൺപൂർ പുതിയ അധ്യയന വർഷം മുതൽ സൈബർ സെക്യൂരിറ്റിയിൽ പുതിയ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നു. ബാച്ചിലർ ഓഫ് സൈബർ സെക്യൂരിറ്റി (B Cyber) എന്ന് പേരിട്ടിരിക്കുന്ന നാല് വർഷത്തെ കോഴ്സ് വധ്വാനി സ്കൂൾ ഓഫ് എ.ഐ. ആൻഡ് ഇന്റലിജന്റ് സിസ്റ്റംസിന് കീഴിലാണ് ആരംഭിക്കുന്നത്. ഈ വർഷം ജൂലൈയിൽ തന്നെ ക്ലാസുകൾ തുടങ്ങും.
ഐ.ഐ.ടി. പ്രവേശനത്തിനുള്ള പരമ്പരാഗത രീതിയായ ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷാ സ്കോർ ഈ കോഴ്സിന് മാനദണ്ഡമല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പകരം താഴെ പറയുന്ന രീതിയിലായിരിക്കും പ്രവേശനം:
-
ജെ.ഇ.ഇ. മെയിൻ സ്കോറും സൈബർ സെക്യൂരിറ്റി രംഗത്തുള്ള മുൻപരിചയവും മുൻനിർത്തി അപേക്ഷകരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും.
-
ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്കായി ഐ.ഐ.ടി. കാൺപൂർ കാമ്പസിൽ നേരിട്ടുള്ള പ്രവേശന പരീക്ഷ നടത്തും. ഇതിന്റെ ഭാഗമായി ഒരു ഹാക്കത്തോണും ഉണ്ടായിരിക്കുന്നതാണ്.
ആദ്യ രണ്ട് വർഷം പഠനം; ഒടുവിലത്തെ രണ്ട് വർഷം സർക്കാർ ഏജൻസികളിൽ ഇന്റേൺഷിപ്പ്
തിയറിയും പ്രായോഗിക പരിശീലനവും ഒരുപോലെ കോർത്തിണക്കിയാണ് നാല് വർഷത്തെ പ്രോഗ്രാം.
-
ആദ്യ 2 വർഷം: വിദ്യാർത്ഥികൾ കാമ്പസിലെ ക്ലാസ് റൂം പഠനത്തിലൂടെയും ലബോറട്ടറി പരിശീലനത്തിലൂടെയും സൈബർ സെക്യൂരിറ്റിയുടെ അടിസ്ഥാന ആശയങ്ങൾ പഠിച്ചെടുക്കും.
-
അവസാന 2 വർഷം: പൂർണ്ണമായും പ്രായോഗിക പരിശീലനത്തിനായി മാറ്റിവെച്ചിരിക്കുന്നു. ഈ കാലയളവിൽ വിവിധ പ്രമുഖ സർക്കാർ സുരക്ഷാ ഏജൻസികളിൽ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് ലഭിക്കും. യഥാർത്ഥ ലോകത്തെ സൈബർ സുരക്ഷാ വെല്ലുവിളികളിലും പ്രോജക്ടുകളിലും ഇവർ പങ്കാളികളാകും.
കോഴ്സിനായുള്ള പ്രത്യേക വെബ്‌പേജ് അടുത്ത ആഴ്ചയോടെ നിലവിൽ വരുമെന്നും യോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിശദവിവരങ്ങൾ അതിൽ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.
Content Highlights: IIT Kanpur is launching a unique 4-year 'Bachelor of Cyber Security' (B Cyber) program from July 2026, which skips the traditional JEE Advanced score requirement in favor of a practical hackathon and entry test.
Published: 12 Jun 2026, 09:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented