മുംബൈ: സേവിങ്സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് പരിധി ഒറ്റയടിക്ക് അഞ്ചുമടങ്ങായി ഉയര്‍ത്തിയത് പ്രതിഷേധങ്ങളെ തുടര്‍ന്ന് കുറച്ച് പ്രമുഖ സ്വകാര്യബാങ്കായ ഐസിഐസിഐ ബാങ്ക്. ഓഗസ്റ്റ് ഒന്നിനുശേഷം തുറക്കുന്ന സെലക്ട്, വെല്‍ത്ത്, പ്രൈവറ്റ്, പെന്‍ഷനേഴ്സ്, മുതിര്‍ന്നപൗരര്‍ എന്നീവിഭാഗത്തിലുള്ള സേവിങ്സ് അക്കൗണ്ടുകള്‍ക്കായിരുന്നു മിനിമം ബാലന്‍സ് പരിധി കുത്തനെ ഉയര്‍ത്തിയിരുന്നത്.
കുറഞ്ഞ മിനിമം ബാലന്‍സ് പരിധി മെട്രോനഗരങ്ങളില്‍ മാസം ശരാശരി 50,000 രൂപയാക്കിയിരുന്നു. ഇത് 15000 രൂപയാക്കി കുറച്ചു. മുമ്പ് പതിനായിരം രുപയായിരുന്നതാണ് ഒറ്റയടിക്ക് അമ്പതിനായിരം ആക്കി ഉയര്‍ത്തിയിരുന്നത്.
ചെറുനഗരങ്ങളിലിത് 5,000 രൂപയില്‍നിന്ന് 25,000 രൂപയായും ഉയര്‍ത്തിയിരുന്നു. ഇത് ഇപ്പോള്‍ 7500 രൂപയാക്കി കുറച്ചിട്ടുണ്ട്. ഗ്രാമങ്ങളില്‍ കുറഞ്ഞ മിനിമം ബാലന്‍സ് പരിധി 2,500 രൂപയില്‍നിന്ന് 10,000 രൂപയായും ഉയര്‍ത്തിയിരുന്നു. ഇത് 2500 രൂപ തന്നെയാക്കി നിലനിര്‍ത്തുകയും ചെയ്തു.
പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം വരുത്തിയ മാറ്റമാണ് പ്രതിഷേധങ്ങളെ തുടര്‍ന്ന് ഐസിഐസിഐ ബാങ്ക് പിന്‍വലിച്ചിരിക്കുന്നത്.
പുതിയ മാറ്റങ്ങള്‍ സാലറി അക്കൗണ്ടുകള്‍, 60 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്, പെന്‍ഷന്‍കാര്‍, ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍, ജന്‍ധന്‍ അക്കൗണ്ടുകള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുടെ അക്കൗണ്ടുകള്‍ എന്നിവയ്ക്ക് ബാധകമായിരുന്നില്ല.
Content Highlights: ICICI Bank revises minimum account balance from Rs 50,000 to Rs 15,000 for metro
Published: 13 Aug 2025, 08:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented