ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി ഹിന്ദുമഹാസഭ.

To advertise here,

'അവര്‍ തീരെ ബുദ്ധിശൂന്യരാണ്. അവര്‍ ഇന്ത്യക്കാരാണ്, എന്നാല്‍ പാകിസ്താനി മുസ്‌ലിങ്ങള്‍ക്കു വേണ്ടി പൗരത്വം ആവശ്യപ്പെടുന്നു. സര്‍ക്കാരും ഭരണകൂടവും നിശബ്ദകാഴ്ചക്കാരെ പോലെ അവര്‍ക്ക് പിന്തുണയുമായി നില്‍ക്കുന്നു. എല്ലാ പ്രതിഷേധക്കാര്‍ക്കെതിരെയും സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തണം', ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി പറഞ്ഞു. 

നേരത്തെ പ്രതിഷേധത്തിനു പിന്നില്‍ പാകിസ്താനാണോയെന്ന കാര്യം അന്വേഷിക്കണമെന്ന്‌ ഹിന്ദുമഹാസഭ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഷഹീന്‍ബാഗിലെ പ്രതിഷേധം ജാലിയന്‍ വാലാബാഗിന്റെ 'ദേശവിരുദ്ധ പതിപ്പാ'ണെന്ന് ജനുവരി പതിനെട്ടിന് സ്വാമി ചക്രപാണി പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഷഹീന്‍ബാഗിലെ പ്രതിഷേധം ഒരുമാസം പിന്നിട്ടിരിക്കുകയാണ്. 

content highlights: hindu mahasabha demands sedition cases to be slapped on shaheenbagh protestors