ഷിംല: സമൂസ വിവാദത്തിനുപിന്നാലെ ഹിമാചല്‍പ്രദേശില്‍ കാട്ടുകോഴിയുടെ പേരിലും രാഷ്ട്രീയപ്പോര്. ഷിംലയില്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു പങ്കെടുത്ത വിരുന്നില്‍ കാട്ടുകോഴി കറിവെച്ച് വിളമ്പിയെന്നാണ് പുതിയ ആരോപണം. വിരുന്നിന്റെ വീഡിയോദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മൃഗസംരക്ഷണ സംഘടനയും ബി.ജെ.പി.യും മുഖ്യമന്ത്രിക്കെതിരേ രംഗത്തെത്തി.

To advertise here,

എന്നാല്‍, സുഖ്‌വീന്ദര്‍ ആരോപണം നിഷേധിച്ചു. വിരുന്നില്‍ നാടന്‍ കോഴിയിറച്ചി നല്‍കിയിരുന്നതായും താന്‍ കഴിച്ചില്ലെന്നും സുഖ്‌വീന്ദര്‍ പ്രതികരിച്ചു. എന്നാല്‍, മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ആരോഗ്യമന്ത്രിയും മറ്റു ഉദ്യോഗസ്ഥരും കഴിക്കുന്നതായി ദൃശ്യത്തിലുണ്ട്. മുഖ്യമന്ത്രി മാപ്പുപറയണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിവേണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു.