ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ സിര്‍സിയില്‍നിന്ന് കേദാര്‍നാഥിലേക്ക് തീര്‍ഥാടകരുമായി വരികയായിരുന്നു ഹെലികോപ്റ്ററിന്അടിയന്തര ലാന്‍ഡിങ്. സാങ്കേതിക തകരാറിനെത്തുടര്‍ന്നായിരുന്നു ഹെലികോപ്റ്റര്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തത്. ലാന്‍ഡ് ചെയ്യുന്നതിനിടെ കറങ്ങിത്തിരിഞ്ഞ് ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് പരിഭ്രാന്തി പടര്‍ത്തി. ഹെലിപാഡില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് ഹെലികോപ്റ്ററിന് ലാന്‍ഡ് ചെയ്യാനായത്. ഇതിനിടെ പിന്‍ഭാഗം നിലത്തിടിക്കുകയും ചെയ്തു.

To advertise here,

ഹെലികോപ്റ്റര്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യുന്നതിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യം പുറത്ത് വന്നു. സിര്‍സി ഹെലിപാഡില്‍ നിന്ന് തീര്‍ഥാടകരുമായി പറന്നുയര്‍ന്ന ഹെലികോപ്റ്ററാണ് കേദാര്‍നാഥിന് ഹെലിപാഡിന് സമീപത്തായി അടിയന്തര ലാന്‍ഡിങ് നടത്തിയത്.

പൈലറ്റടക്കം ഏഴുപേരായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നതെന്നാണ് പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നത്.  യാത്രക്കാരെല്ലാം സുരക്ഷിതരാണ്.