ദെഹ്റാദൂൺ: കേദാർനാഥിൽ തകരാറിലായ ഹെലികോപ്റ്റർ എയർലിഫ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ താഴെ വീണ് തകർന്നു. കേദാർനാഥ് ക്ഷേത്രത്തിലേക്ക് തീർത്ഥാടകരെ കൊണ്ടുപോകുന്നതിന് നേരത്തേ ഉപയോഗിച്ചിരുന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
കേദാർനാഥ് ഹെലിപാഡിൽനിന്ന് ഗൗച്ചറിലേക്ക് മറ്റൊരു ഹെലികോപ്റ്റർ ഉപയോഗിച്ച് പ്രത്യേക കയർകൊണ്ട് (ടോവിങ് റോപ്പ്) ബന്ധിപ്പിച്ചായിരുന്നു തകരാറിലായ കോപ്റ്റർ കൊണ്ടുപോയത്. എന്നാൽ ആകാശത്തുവച്ച് ഈ കയർ പൊട്ടിയതോടെ ഹെലികോപ്റ്റർ താഴേക്കുവീഴുകയായിരുന്നു.
ലിഞ്ചോളിയിലെ മന്ദാകിനി നദിക്ക് സമീപമാണ് സ്വകാര്യ കമ്പനിയുടെ കോപ്റ്റർ തകർന്നുവീണത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ആർക്കും പരിക്കില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം.
Content Highlights: helicopter crashed during airlifting in Kedarnath
Published: 31 Aug 2024, 10:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented