കൊഹിമ: നാഗാലാന്‍ഡിലെ ആദ്യ വനിത എം.എല്‍.എയായി ഹെകാനി ജെഖലു തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനം രൂപീകൃതമായി 60 വര്‍ഷത്തിനിപ്പുറവും ഒരു വനിത അംഗത്തെ പോലും നിയമസഭ കാണിക്കാത്ത സംസ്ഥാനമെന്ന പേരുദോഷം ഇത്തവണ നാഗാലാന്‍ഡ് മാറ്റി.
ആ നീണ്ട ചരിത്രമാണ് ഹെകാനി ജെഖലു എന്ന 48-കാരി തിരുത്തിക്കുറിച്ചത്. ബി.ജെ.പി- എന്‍.ഡി.പി.പി. സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച ഹെകാനി ദിമാപൂര്‍-111 മണ്ഡലത്തില്‍ നിന്ന് എതിര്‍സ്ഥാനാര്‍ഥിയായ അസെറ്റോ സിമോമിയെ 1536 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
എന്‍.ഡി.പി.പി സഖ്യത്തിന്റെ തന്നെ മറ്റൊരു വനിത സ്ഥാനാര്‍ഥിയായ സര്‍ഹൗത്യൂനോ ക്രൂസെയും ലീഡ് ചെയ്യുന്നുണ്ട്. അവരും വിജയിച്ചാല്‍ നാഗാലാന്‍ഡില്‍ ചരിത്രം കുറിക്കുക ഒന്നല്ല രണ്ട് പേരാകും
Content Highlights: hekani jekalu, ndpp, bjp, all, firrst woman mla, nagaland assembly election
Published: 02 Mar 2023, 02:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented