ശ്രീനഗര്‍ (ജമ്മു കശ്മീര്‍):  ജമ്മുകശ്മീരില്‍ അബദ്ധത്തില്‍ തോക്കില്‍നിന്ന് വെടിപൊട്ടി പോലീസുകാരന് പരിക്ക്. ഹെഡ് കോണ്‍സ്റ്റബിളായ മെഹ്‌രാജിനാണ് കാലില്‍ പരിക്കേറ്റത്. വെളളിയാഴ്ചയോടെയായിരുന്നു സംഭവം. 

To advertise here,

മുന്‍ എംഎല്‍എ ആയ മുഹമ്മദ് അഷ്‌റഫിന്റെ ശ്രീനഗറിലെ പന്ത ചൗക്കിലുള്ള വസതിയില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുകയായിരുന്നു മെഹ്‌രാജിനെ. ഇവിടെ വെച്ച് സര്‍വീസ് തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് അബദ്ധത്തില്‍ വെടിപൊട്ടിയത്. പരിക്കേറ്റ മെഹ്‌രാജിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.