ലഖ്നൗ: പുണെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന മലയാളി യുവതി അന്ന സെബാസ്റ്റ്യന്റെ മരണം അമിതമായ ജോലിസമ്മർദത്തെ തുടർന്നാണെന്ന ആരോപണം നിലനിൽക്കെ, യുപിയിൽ ജോലിക്കിടെ ബാങ്ക് ജീവനക്കാരി മരിച്ചു. വിഭൂതിഖണ്ഡിലെ എച്ച്.ഡി.എഫ്.സി ശാഖയിലെ ജീവനക്കാരി സദാ ഫാത്തിമ(45) ആണ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചെന്നും റിപ്പോർട്ട് വന്നശേഷമേ മരണകാരണം വ്യക്തമാകൂവെന്നും വിഭൂതിഖണ്ഡ് എ.സി.പി രാധാരമൺ സിങ് പറഞ്ഞു. സദയ്ക്ക് ജോലി സമ്മർദ്ദം ഉണ്ടായിരുന്നതായി സഹപ്രവർത്തകരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
Content Highlights: HDFC Employee Dies In Office
Published: 25 Sept 2024, 01:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented