ന്യൂഡല്‍ഹി: സര്‍വകലാശാല പരീക്ഷകള്‍ നടത്തുന്നതിന് യുജിസിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. 

To advertise here,

മാനവ വിഭവശേഷി വകുപ്പ് മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന പ്രകാരവും ദേശീയദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശവും അനുസരിച്ചാണ് അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തുന്നതിനായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കുന്നതിന് അനുമതി നല്‍കിയതെന്ന് ആഭ്യന്തര മന്ത്രാലയം സത്യാവാങ്മൂലത്തില്‍ അറിയിച്ചു. 

അനേകം വിദ്യാര്‍ത്ഥികളുടെ അക്കാദമിക് താത്പര്യം കണക്കിലെടുത്താണ് അനുമതി.

അണ്‍ലോക്ക് മൂന്നിലെ മാര്‍ഗ്ഗനിര്‍ദേശത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.

Content Highlights: Have Permitted UGC To Conduct University Exams: Centre To Supreme Court