
ഗുവാഹാട്ടി: അസമിലെ ഗുവാഹാട്ടിയിലുള്ള ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അസമിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയൊരു ഉണർവ് നൽകുന്നതാണ് ഈ പുതിയ പദ്ധതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതി പ്രമേയമാക്കിയുള്ള രാജ്യത്തെ ആദ്യ വിമാനത്താവളം കൂടിയാണിത്.
വിമാനത്താവളത്തിന്റെ ശേഷി വർദ്ധിക്കുന്നത് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുമെന്നും വാണിജ്യ, വിനോദസഞ്ചാര മേഖലകൾക്ക് വലിയ കരുത്ത് പകരുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അസമിന് മാത്രമല്ല, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് മുഴുവൻ ഇതൊരു പ്രധാന വ്യോമയാന കേന്ദ്രമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുവാഹാട്ടിയിലെ അന്താരാഷ്ട്ര വിമാനത്താവളം സംസ്ഥാനത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയുടെ പേരിലാണ് അറിയപ്പെടുന്നത്. വിമാനത്താവളത്തിന് പുറത്ത് ലോകപ്രിയ ഗോപിനാഥ് ബർദോളിയുടെ 80 അടി ഉയരമുള്ള പ്രതിമയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.
ഏകദേശം 4,000 കോടി രൂപ ചെലവഴിച്ചാണ് പുതിയ ടെർമിനൽ നിർമ്മിച്ചിരിക്കുന്നത്. ആകെ 5,000 കോടി രൂപയുടെ പദ്ധതിയിൽ 1,000 കോടി രൂപ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും പരിശോധനകൾക്കുമായാണ് മാറ്റിവെച്ചിരിക്കുന്നത്.
Content Highlights: PM Narendra Modi inaugurates Guwahati Airport`s new Terminal 2, a ₹4000 crore project enhancing passenger capacity and boosting Northeast India`s aviation and tourism. Explore its design.
Published: 20 Dec 2025, 05:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented