ശ്രീനഗർ: ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ ഗുൽമാർഗിൽ സാങ്കേതിക തകരാറിനെത്തുടർന്ന് കേബിൾ കാർ സർവീസിൽ കുടുങ്ങിയ 300 സഞ്ചാരികളെയും രക്ഷപ്പെടുത്തി. രാത്രി ഏഴരയോടെയാണ് രക്ഷാ ദൗത്യം പൂർത്തിയായത്.
മോശം കാലാവസ്ഥയെത്തുടർന്നാണ് കേബിൾ കാർ സംവിധാനത്തിൽ സാങ്കേതിക തകരാർ സംഭവിച്ചത്. ഇതോടെ വ്യോമസേനയുടേയും കരസേനയുടേയും പ്രത്യേക സംഘങ്ങൾ രക്ഷാപ്രവർത്തനത്തിനിറങ്ങുകയായിരുന്നു. ജമ്മു കശ്മീർ പോലീസും സംസ്ഥാന- കേന്ദ്ര ദുരന്തനിവാരണ സേനകളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. 65 കാബിനുകളാണ് സാങ്കേതിക തകരാർ മൂലം കുടുങ്ങിയത്.
മോശം കാലാവസ്ഥയായതിനാൽ രക്ഷാദൗത്യം വളരെ ശ്രമകരമായിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ വിനോദസഞ്ചാരികളേയും സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിയതായും കരസേനയും ജമ്മു കശ്മീർ പോലീസും അറിയിച്ചു.
Content Highlights: Successful rescue of 300 tourists stranded in 65 cable car cabins., Technical failure caused by severe weather conditions in Gulmarg., Joint operation by Indian Army, Air Force, J&K Police, and NDRF., All tourists confirmed safe with no casualties reported.
Published: 25 May 2026, 08:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented