
രേണുകാസ്വാമി വധക്കേസിൽ തടവിൽ കഴിയുന്ന നടി പവിത്ര ഗൗഡയുടെ മുൻ ഭർത്താവ് സഞ്ജയ് സിങ് അന്തരിച്ചു. കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് രാജസ്ഥാനിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മാസങ്ങൾക്കുമുമ്പ് നടന്ന മരണത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്.
എട്ടു മാസം മുൻപാണ് സഞ്ജയ് സിങ്ങിന്റെ മരണമെന്നാണ് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പവിത്ര ഗൗഡയുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞതിന് ശേഷം അദ്ദേഹം മദ്യത്തിന് അടിമപ്പെട്ടിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. 2013-ലായിരുന്നു പവിത്ര ഗൗഡയും സഞ്ജയ് സിങ്ങും വിവാഹമോചനം നേടിയത്.
നിലവിൽ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുകയാണ് പവിത്ര ഗൗഡ. രേണുകാസ്വാമി വധക്കേസിൽ ഒന്നാം പ്രതിയാണ് പവിത്ര. കേസിൽ കന്നഡ നടൻ ദർശനും പ്രതിസ്ഥാനത്തുണ്ട്.
Content Highlights: Sanjay Singh, the ex-husband of Kannada actress Pavithra Gowda, has passed away due to severe liver-related complications in Rajasthan. Reports indicate that Singh passed away approximately eight months ago, though details surrounding his demise have only emerged recently. According to local media reports, Singh had reportedly become heavily addicted to alcohol following his divorce from Pavithra Gowda in 2013. The tragic news comes while Pavithra Gowda remains in custody at Bengaluru's Parappana Agrahara Central Jail as the primary accused in the high-profile Renukaswamy murder case. Popular Kannada actor Darshan is also a co-accused and remains in custody alongside her in connection with the same murder investigation.
Published: 20 Aug 2026, 02:54 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented