ഡ്രാഗൺ ഫ്രൂട്ടിനെ ഗുജറാത്ത് സർക്കാർ 'കമലം' എന്ന് പുനർനാമകരണം ചെയ്യാനൊരുങ്ങുന്നു. ഡ്രാഗൺ എന്ന പദത്തിന് പഴവുമായി ചേർച്ചയില്ലെന്നും താമരപ്പൂവിനോടാണ് ഡ്രാഗൺ ഫ്രൂട്ടിന് കൂടുതൽ രൂപസാദൃശ്യമുള്ളതെന്നും വിശദമാക്കി പേരുമാറ്റത്തെ കുറിച്ച് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു. താമരയുടെ സംസ്കൃതനാമമാണ് കമലം.

To advertise here,

ഗുജറാത്തിലെ കച്ച്, നവ്സാരി എന്നിവടങ്ങളിലെ കർഷകർ കഴിഞ്ഞ കുറച്ചു കൊല്ലങ്ങളായി വൻതോതിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്തു വരികയാണ്. സംസ്ഥാന ബിജെപി ഓഫീസിന് നേരത്തെ തന്നെ 'കമലം' എന്ന് പേര് നൽകിയിരുന്നു. കമലം എന്ന പേരിന്റെ പേറ്റന്റിനായി സംസ്ഥാനസർക്കാർ അപേക്ഷിച്ചിട്ടുണ്ട്.

ഫലത്തിന്റെ പേരുമാറ്റത്തിനായി ഗുജറാത്ത് വനംവകുപ്പ് വഴി ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന് സർക്കാർ ഹർജിയും നൽകിക്കഴിഞ്ഞു. 2020 ജൂലായ് 26 ന് പ്രക്ഷേപണം ചെയ്ത മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഡ്രാഗൺ ഫ്രൂട്ടിനെ പരാമർശിച്ചിരുന്നു.

Content Highlights: Gujarat government renames Dragon Fruit to Kamalam