ന്യൂഡല്‍ഹി: രാജ്യത്ത് 2030ഓടെ 'വണ്‍ നേഷന്‍ വണ്‍ ഹെല്‍ത്ത് സിസ്റ്റം' സംവിധാനം നടപ്പിലാക്കാനൊരുങ്ങി മോദി സര്‍ക്കാര്‍. അലോപ്പതി, ഹോമിയോപ്പതി, ആയുർവേദം എന്നിങ്ങനെ എല്ലാ ചികിത്സാമേഖലകളേയും സംയോജിപ്പിച്ചുകൊണ്ടുള്ള ചികിത്സാസംവിധാനം രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
രോഗിയുടെ ആരോഗ്യസ്ഥിതി അനുസരിച്ച് ഏത് വിഭാഗത്തില്‍ നിന്നുമുള്ള ചികിത്സ ലഭ്യമാക്കാനുള്ള സംയോജിത ചികിത്സാപദ്ധതി രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.
വിവിധ ചികിത്സാവിഭാഗങ്ങളെ സമന്വയിപ്പിക്കേണ്ടതുണ്ട്. അലോപ്പതി, ഹോമിയോപ്പതി എന്നിങ്ങനെയുള്ള 'പതി' സംവിധാനങ്ങളില്‍ മാത്രം കേന്ദ്രീകൃതമായ ചികിത്സാശീലം മാറ്റണം. ചികിത്സയില്‍ നിന്നും രോഗിക്ക് പ്രയോജനം ലഭിക്കുന്നിടത്തോളം കാലം അത് അലോപ്പതിയാണോ ഹോമിയോപ്പതിയാണോ ആയുര്‍വേദമാണോ എന്നത് കൂടുതല്‍ പരിശോധിക്കേണ്ടതില്ല. ഒരു രോഗി ആശുപത്രിയിലെത്തുമ്പോള്‍ അയാളുടെ ആരോഗ്യനില ഏറെ ഗുരുതരമാണെങ്കില്‍ അലോപ്പതി ചികിത്സ ഉറപ്പാക്കണം. എന്നാല്‍ ആയുര്‍വേദത്തിലോ ഹോമിയോപ്പതിയിലോ ഫലപ്രദമായി ചികിത്സിക്കാന്‍ സാധിക്കുമെങ്കില്‍ അതേ ആശുപത്രിയില്‍ അതിനുള്ള ചികിത്സാ സൗകര്യങ്ങളും ഉണ്ടായിരിക്കണം.
നീതി ആയോഗ് മുന്നോട്ടുവെച്ച പദ്ധതിയാണ് 'വണ്‍ നേഷന്‍ വണ്‍ ഹെല്‍ത്ത് സിസ്റ്റം' എന്ന് കേന്ദ്രആരോഗ്യമന്ത്രാലയ വക്താവ് പ്രതികരിച്ചു.
Content Highlights: Govt wants to merge allopathy, homoeopathy, Ayurveda into one health system, plans 2030 launch
Published: 25 Sept 2020, 04:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented