ശ്രീനഗര്‍: കശ്മീര്‍ താഴ് വരയിലെ തീവ്രവാദികളോട് ആയുധം ഉപേക്ഷിക്കാന്‍ അഭ്യര്‍ഥിച്ച് ഗുലാം നബി ആസാദ്. തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗില്‍ പൊതുജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിക്കടി തീവ്രവാദി ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മേഖലയാണിത്. 

To advertise here,

തോക്ക് സംസ്‌കാരം തലമുറകളെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും കശ്മീര്‍ താഴ് വരയില്‍ ഇനിയും യുവാക്കള്‍ മരിക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ആസാദ് പറഞ്ഞു.

തനിക്കെതിരേയും ഭീകരവാദികളുടെ വധഭീഷണിയുണ്ടായിട്ടുണ്ട്. എന്നാല്‍ സമാധാനത്തിന്റെ പാതയിലേക്കുള്ള തന്റെ യാത്രയെ ഒരു ഭീഷണിക്കും തകര്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്‍പായി കശ്മീരില്‍ പൊതുജനസമ്മേളനം നടത്തുകയാണ് ഗുലാം നബി ആസാദ്. ഇന്ന്(വെള്ളി)ആണ് ഗുലാം നബി ആസാദിന്റെ പാര്‍ട്ടി പ്രഖ്യാപനം.