ശ്രീനഗര്‍: പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്നാണ് പാര്‍ട്ടിയുടെ പേര്.
പാര്‍ട്ടിയുടെ പേര് ജനാധിപത്യപരവും സമാധാനപരവും സ്വാതന്ത്രവുമാണെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. പാര്‍ട്ടിക്ക് പേര് നാല്‍കാനായി ഉറുദുവിലും സംസ്കൃതത്തിലുമായി 1500ഓളം നിര്‍ദേശങ്ങള്‍ തനിക്ക് ലഭിച്ചുവെന്നും അതില്‍ നിന്നാണ് ഈ പേര് തിരഞ്ഞെടുത്തതെന്നും ശ്രീനഗറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗുലാം നബി ആസാദ് വ്യക്തമാക്കി.
ഒരു മാസം മുന്‍പാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടത്. കോൺഗ്രസ് വിട്ടതിന് ശേഷം ജമ്മുവിൽ നടന്ന ആദ്യ പൊതുയോഗത്തിൽ, സമ്പൂർണ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2005 മുതൽ 2008 വരെ ഗുലാം നബി ആസാദ് ജമ്മു കശ്മീർ മുഖ്യമന്ത്രിയായിരുന്നു.
Content Highlights: Ghulam Nabi Azad announces the name of his new party as 'Democratic Azad Party'
Published: 26 Sept 2022, 01:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented