ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ട്രെയിന്‍ വൈകിയോടുന്നതില്‍ ക്ഷമാപണം കേട്ട് പഴിക്കുന്ന യാത്രക്കാര്‍ക്ക് അല്പം ആശ്വാസം നല്കുന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. അനിശ്ചിതമായി ട്രെയിന്‍ വൈകുന്ന പക്ഷം യാത്രക്കാര്‍ക്ക് സൗജന്യമായി ഭക്ഷണവും സ്നാക്സും നല്കാന് റെയില്‍വെ ആലോചിക്കുന്നു. പ്രീമിയം ട്രെയിനുകളായ രാജധാനി, ശതാബ്ദി, തുരന്തോ എക്സ്പ്രസുകളിലാണ് ഈ സേവനം ലഭ്യമാക്കുക എന്നാണ് സൂചന. നിശ്ചയിച്ച സമയത്തെക്കാള്‍ രണ്ട് മണിക്കൂറോ അതില്‍ കൂടുതലോ വൈകിയാലാകും ഈ സേവനം കിട്ടുക.
സൗജന്യ ഭക്ഷണത്തിന്റെ മെനു ഇപ്രകാരമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്
- ചായ/കാപ്പി- ചായ അല്ലെങ്കില്‍ കാപ്പി ഒപ്പം ബിസ്ക്കറ്റ്
- പ്രാതല്‍ അല്ലെങ്കില്‍ വൈകുന്നേരത്തെ ചായ- ബ്രഡ്, ബട്ടര്‍, ജ്യൂസ്, ചായ അഥവാ കാപ്പി
- ഉച്ച ഭക്ഷണം, അത്താഴം: ചോറും പരിപ്പ് കറിയും, അച്ചാര്‍ പാക്കറ്റുകളും ഉണ്ടായിരിക്കും/ ഏഴ് പൂരി, വിവിധ പച്ചക്കറികള്‍. അച്ചാര്‍ പാക്കറ്റ്
ട്രെയിന്‍ വൈകുന്ന ഘട്ടത്തില്‍ സ്റ്റേഷനുകളിലെ വിശ്രമ മുറികള്‍ കൂടുതല്‍ തുക നല്‍കാതെ ഉപയോഗിക്കാനാവും. ഭക്ഷണശാലകളും ട്രെയിന്റെ വരവ് അനുസരിച്ച് പ്രവര്‍ത്തിക്കും. ഇത് കൂടാതെ ആര്.പി.എഫിന്റെ സേവനവും ഉറപ്പാക്കും. മൂന്ന് മണിക്കൂറില്‍ കൂടുതൽ ട്രെയിന്‍ വൈകുകയാണെങ്കില്‍ ടിക്കറ്റ് കാൻസൽ ചെയ്യുന്നതിലൂടെ മുഴുവൻ തുകയും തിരികെ ലഭിക്കും.
Content Highlights: Free Food For delayed train Travellers
Published: 03 Dec 2024, 08:48 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented