ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ മെഡിക്കൽ കോളേജിലുണ്ടായ തീപ്പിടിത്തത്തിൽ മലയാളിക്ക് ദാരുണാന്ത്യം. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പുനലൂർ സ്വദേശി സുജയ് സുജാതൻ(34) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
കഴിഞ്ഞ രണ്ട് ആഴ്ചയായി സുജയ് ഇവിടെ ചികിത്സയിലായിരുന്നു. ഉച്ചയോടെ ആശുപത്രിയിലെ സി.സി.യു വാർഡിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നത്. തീപിടിത്തത്തിന് പിന്നാലെയുണ്ടായ പുക ശ്വസിച്ചാണ് യുവാവ് മരിച്ചതെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
ഇതുവരെ മൃതദേഹം കാണാൻ കുടുംബാംഗങ്ങളെ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. അതേസമയം, തീപ്പിടിത്തത്തിൽ ആർക്കും അപകടമുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
Content Highlights: Fire breaks out at Hospital in Bengaluru, Malayali death
Published: 19 Sept 2024, 04:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented