കൊല്ലം: പരവൂർ പുത്തൻകുളത്ത് വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു. പുത്തൻകുളം സ്വദേശിനി തങ്കമ്മ (96), മകൻ ശിവദാസൻ (70) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന സംശയത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വീട്ടിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും വീടിനുള്ളിലേക്ക് കടക്കാൻ കഴിഞ്ഞില്ല. തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയപ്പോഴേക്കും രണ്ടുപേരും മരണപ്പെട്ടിരുന്നു.
മകൾക്കൊപ്പമാണ് തങ്കമ്മ ഈ വീട്ടിൽ താമസിച്ചിരുന്നത്. ഇടയാടിയിലെ സ്വന്തം വീട്ടിൽനിന്ന് ശിവദാസൻ ഇന്ന് തങ്കമ്മയുടെ അടുത്തെത്തിയതായിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെൻഷൻ തുകയെച്ചൊല്ലി അമ്മയും മകനും തമ്മിൽ വഴക്കുണ്ടായിരുന്നതായി നാട്ടുകാർ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Content Highlights: A mother and her son died after a mysterious fire broke out at their house in Paravur, Kollam, prompting police to investigate the incident following reports of a prior domestic dispute.
Published: 10 Aug 2026, 07:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented