ന്യൂഡല്‍ഹി: പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ രോഹിത് ബല്‍ (63) അന്തരിച്ചു. ഡല്‍ഹിയിലെ ആശ്ലോക്‌ ആശുപത്രിയില്‍ വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

To advertise here,

ശ്രീനഗറില്‍ ജനിച്ച രോഹിത്, 1986-ലാണ് തന്റെ തൊഴില്‍ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ ഫാഷന്‍ ഡിസൈനിങ് രംഗത്തെ അതികായരില്‍ ഒരാളായി മാറി. 2006-ല്‍ ഇന്ത്യന്‍ ഫാഷന്‍ അവാര്‍ഡ്‌സില്‍ 'ഡിസൈനര്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരം രോഹിത് നേടിയിരുന്നു. 2012-ല്‍ ലാക്മെ ഗ്രാന്‍ഡ് ഫിനാലെ ഡിസൈനര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

placeholder
ലാക്മെ ഫാഷന്‍ വീക്കില്‍ രോഹിത് ബല്‍. അദ്ദേഹത്തിന്റെ അവസാനത്തെ ഷോ ആയിരുന്നു ഇത്. അനന്യ പാണ്ഡേയായിരുന്നു ഷോ സ്‌റ്റോപ്പര്‍ | Photo: PTI 

ഒക്ടോബറില്‍ ലാക്മെ ഫാഷന്‍ വീക്കിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ 'കായ്‌നാത്: എ ബ്ലൂം ഇന്‍ ദ യൂണിവേഴ്‌സ്' എന്ന തീമില്‍ തന്റെ കളക്ഷനുകള്‍ രോഹിത് ബാല്‍ അവതരിപ്പിച്ചിരുന്നു. നടിയും ലാക്മെ ബ്രാന്‍ഡ് അംബാസഡറുമായിരുന്ന അനന്യ പാണ്ഡേയായിരുന്നു ഇതിന്റെ ഷോ സ്‌റ്റോപ്പര്‍.