
ബോംബ് നിര്‍മാണത്തിനായുള്ള രാസവസ്തുക്കള്‍ പൊടിക്കാനായി ഉപയോഗിച്ച ഉപകരണങ്ങള്‍
ഫരീദാബാദ്: ഡൽഹി കാർ സ്ഫോടനക്കേസിലെ പ്രതിയായ മുസമ്മിൽ, ഫരീദാബാദിലെ ധോജ് ഗ്രാമത്തിലുള്ള ഒരു വീടിനുള്ളിലെ ഫ്ലോർ മിൽ രാസവസ്തുക്കൾ നിർമ്മിക്കാനുള്ള വർക്ക്‌ഷോപ്പാക്കി മാറ്റിയിരുന്നുവെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇയാൾ നടത്തിയ തയ്യാറെടുപ്പുകളുടെ ഭീകരതയുടെ വ്യാപ്തി വെളിപ്പെടുത്തുന്ന ചിത്രങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.
ധാന്യങ്ങൾ പൊടിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഉപകരണമാണ് ഫ്ലോർ മിൽ എങ്കിലും ഖര രൂപത്തിലുള്ള രാസ സംയുക്തങ്ങളെ നേർത്ത പൊടിയാക്കി മാറ്റാനും ഇത് ഉപയോഗിക്കാൻ സാധിക്കും. ഈ പൊടി പിന്നീട് സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള രാസപ്രവർത്തനങ്ങളിൽ ഉപയോഗിക്കാനാണ് മുസമ്മിൽ ഉദ്ദേശിച്ചിരുന്നതെന്നാണ് വിവരം.
മുസമ്മിൽ ഗനായിയുടെയും ഉമറിൻറെയും അൽ-ഫലാഹ് യൂണിവേഴ്സിറ്റിയിലെ മുറികളിൽ നിന്ന് കണ്ടെടുക്കപ്പെട്ട ഡയറിക്കുറിപ്പുകളും നോട്ട്ബുക്കുകളും ഇവർ ഒന്നിലധികം ഭീകരവാദ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടിരുന്നതായി സൂചന നൽകുന്നു. കോഡുഭാഷയിലുള്ള പരാമർശങ്ങളും, പേരുകളും, നമ്പറുകളും, 'ഓപ്പറേഷൻ' എന്ന വാക്കിന്റെ ആവർത്തിച്ചുള്ള ഉപയോഗവും ഇവർ ഒന്നിലധികം ആക്രമണങ്ങൾ ലക്ഷ്യമിട്ടിരുന്നുവെന്ന നിഗമനത്തിലേക്ക് എത്തിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
നോട്ട്ബുക്കുകളിലും ഡയറികളിലും നവംബർ 8 മുതൽ 12 വരെയുള്ള തീയതികളും കോഡുഭാഷയിലുള്ള പരാമർശങ്ങളും പേരുകളും നമ്പറുകളും ഉണ്ടായിരുന്നു. ഡയറികളിൽ 2530 ആളുകളുടെ പേരുകളും കണ്ടെത്തി. ഇവരിൽ ഭൂരിഭാഗവും മുസമ്മിലിന്റെയും ഉമറിന്റെയും സ്വദേശമായ ജമ്മു കശ്മീരിൽ നിന്നുള്ളവരും ഫരീദാബാദിൽ നിന്നുള്ളവരും ആയിരുന്നു. ഡോക്ടർ മൊഡ്യൂൾ സംഘത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്ന സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് റിപ്പോർട്ടുകൾ.
Content Highlights: Terror module used flour mill as chemical workshop for Delhi blast. Investigators find vast quantities of explosives & coded diaries.
Published: 21 Nov 2025, 03:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented