ബെംഗളൂരു : കോവിഡ് ആശുപത്രിയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പ സംഭവത്തില്‍ ബെംഗളൂരു പോലീസ് കേസെടുത്തു. ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് സമൂഹത്തില്‍ ഭീതി സൃഷ്ടിക്കുമെന്നും ഇത്തരം നീച പ്രവൃത്തികളില്‍ നിന്ന് ആളുകള്‍ അകലണമെന്നും പോലീസ് ആവശ്യപ്പെട്ടു.
ഉത്തരേന്ത്യയിലെ ആശുപത്രിയില്‍ നടന്ന സംഭവം ബെഗളൂരരുവിലെ ഒരു ആശുപത്രിയിലേതെന്നു പറഞ്ഞാണ് പ്രചരിക്കുന്നത്.
കോവിഡ് ഒപിയില്‍ മാസ്‌ക് ധരിച്ച് ആളുകള്‍ തിങ്ങിക്കൂടി നില്‍ക്കുന്നതും രോഗികളെ നിയന്ത്രിക്കാനാവാതെ ആശുപത്രിക്കാർ വലയുന്നതുമാണ് വീഡിയോയിലുള്ളത്. ഇത്തരത്തില്‍ തിങ്ങിക്കൂടി നില്‍ക്കരുതെന്ന് ഡോക്ടര്‍ പറയുന്നതും വീഡിയോയിലൂടെ കേൾക്കാം.
ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ നടന്ന സംഭവമെന്ന പേരിലാണ് വീഡിയോ പ്രചരിച്ചത്.
content highlights: False hospital video goes viral, police register case in bengaluru
Published: 19 Jul 2020, 04:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented