ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. സൗത്ത് കശ്മീരിലെ അവന്തിപ്പോരയിലെ ത്രാലില്‍ ആണ് ഏറ്റുമുട്ടല്‍. സൈന്യവും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായാണ് ഭീകരവാദികളെ നേരിടുന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭീകരവാദികള്‍ക്കെതിരെ സുരക്ഷാസേന നീക്കം തുടങ്ങിയത്. അവന്തിപ്പോരയിലെ ത്രാല്‍, നാദേര്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നതെന്നാണ് ജമ്മുകശ്മീര്‍ പോലീസ് എക്സില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഭീകരവാദികളെ സുരക്ഷാസേന വളഞ്ഞുവെന്നാണ് വിവരം.
48 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. മെയ് 13 ന് ഷോപ്പിയാനില്‍ നടന്ന ഏറ്റമുട്ടലില്‍ മൂന്ന് ഭീകരവാദികളെ സുരക്ഷാ സേന വധിച്ചിരുന്നു. കുല്‍ഗാമില്‍ വെച്ചാണ് ഭീകരവാദികളെ സുരക്ഷാസേന നേരിട്ടത്. തുടര്‍ന്ന് പിന്മാറിയ ഭീകരവാദികളെ പിന്തുടര്ന്ന് ഷോപ്പിയാനില്‍ വെച്ച് ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നു.
Content Highlights: The encounter started at Nader and Tral area of Awantipora.
Published: 15 May 2025, 08:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented