ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ ബിഹാർ മാതൃകയിലുള്ള പ്രത്യേക തീവ്രവോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) നടപ്പാക്കുമ്പോൾ പകുതിയിലധികം വോട്ടർമാരും തിരിച്ചറിയൽ രേഖകൾ ഹാജരാക്കേണ്ടിവരില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വൃത്തങ്ങൾ. 2002-നും 2004-നുമിടയിലാണ് മിക്കവാറും സംസ്ഥാനങ്ങളിൽ ഇതിനുമുൻപ് എസ്ഐആർ നടപ്പാക്കിയത്. അന്നത്തെ വോട്ടർപട്ടികയെ അടിസ്ഥാനമാക്കിയാവും ഇത്തവണ വീണ്ടും എസ്ഐആർ. ആ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് നിലവിലെ വോട്ടർമാരിൽ പകുതിയിലേറെപ്പേരുമെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷൻ ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിൽ അവസാനമായി എസ്ഐആർ നടന്നത് 2002-ലാണ്. ഈവർഷം അവസാനത്തോടെ മുഴുവൻ സംസ്ഥാനങ്ങളിലും എസ്ഐആർ നടപ്പാക്കാനാണ് കമ്മിഷൻ തീരുമാനം. മുൻപ് എസ്ഐആർ നടപ്പാക്കിയശേഷമുള്ള വോട്ടർപട്ടിക ഓരോ സംസ്ഥാനത്തെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർമാർ അതത് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.
Content Highlights: election commission sir identity card voters
Published: 18 Sept 2025, 06:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented