ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് എം.പി കാര്‍ത്തി ചിദംബരത്തിന്റെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി. കാര്‍ത്തിയുടെ 11.04 കോടിയുടെ വസ്തുവകകളാണ് ഇ.ഡി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള ഉത്തരവിനുമേലാണ് ഇ.ഡിയുടെ നടപടി. 

To advertise here,

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകനും തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ നിന്നുള്ള രാജ്യസഭാംഗവുമായ കാര്‍ത്തിയെ ഐ.എന്‍.എക്‌സ് മീഡിയ ഇടപാട് കേസില്‍ സി.ബി.ഐയും പിന്നീട് ഇ.ഡിയും അറസ്റ്റു ചെയ്തിരുന്നു.

2007-ല്‍ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് ഐഎന്‍എക്‌സ് മീഡിയ കമ്പനി ചട്ടങ്ങള്‍ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചു
എന്നാണ് കേസ്. നേരത്തെ ചിദംബരവും കേസില്‍ അറസ്റ്റിലായിരുന്നു. പിന്നീട് സുപ്രീംകോടതി ജാമ്യമനുവദിച്ചതോടെയാണ് ചിദംബരം ജയില്‍ മോചിതനായത്.