placeholder
ഷില്ലോങ്: ചിക്കനും മട്ടനും മീനും കഴിക്കുന്നതിനേക്കാൾ കൂടുതൽ ബീഫ് കഴിക്കാൻ സംസ്ഥാനത്തെ ജനങ്ങളോട് ആഹ്വാനം ചെയ്ത് മേഘാലയ മൃഗസംരക്ഷണ വകുപ്പ് മന്ത്രി സന്‍ബോര്‍ ഷുള്ളേയ്. ജനാധിപത്യരാജ്യത്ത് ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളത് കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

കോഴിയിറച്ചി, ആട്ടിറച്ചി, മത്സ്യം എന്നിവയേക്കാള്‍ കൂടുതല്‍ മാട്ടിറച്ചി കഴിക്കാനാണ് ഞാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നത്. ബിജെപി മേഘാലയത്തിൽ ഗോവധം നിരോധിക്കുമെന്ന് ജനങ്ങൾക്കിടയിൽ ഒരു ധാരണ ഉണ്ട്. അതില്ലാതാക്കാൻ ഈ പ്രോത്സാഹനത്തിലൂടെ സാധിക്കും. അദ്ദേഹം വ്യക്തമാക്കി. മുതിര്‍ന്ന ബി.ജെ.പി. നേതാവായ ഷുള്ളെയ് ഒരാഴ്ച മുമ്പാണ് മന്ത്രിയായത്. 

അസമിലെ ഗോവധനിരോധനം നിയമം മേഘാലയിലേക്കു കന്നുകാലികളെ കൊണ്ടുവരുന്നതിനെ ബാധിക്കാതിരിക്കാന്‍ അസം മുഖ്യമന്ത്രി ഹിമാനന്ത ബിശ്വയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 
 

Content Highlights: Eat more beef than chicken mutton fish meghalaya bjp minister sanborshullai