കൊച്ചി : കൊച്ചിയിൽ ഒരുമാസം പ്രായമായ പശുക്കിടാങ്ങളെ കശാപ്പിനായെത്തിച്ച വാഹനം തടഞ്ഞ് നാട്ടുകാർ. പിക്കപ്പ് വാനിൽ കുത്തിനിറച്ചാണ് ഇരുപത്തഞ്ചോളം പശുക്കിടാങ്ങളെ കശാപ്പിനായെത്തിച്ചത്. നിൽക്കാൻ പോലും സ്ഥലമില്ലാത്ത വാഹനത്തിൽ ചവിട്ടേറ്റ് ചില പശുക്കിടാങ്ങൾ ചത്തുപോവുകയും ചെയ്തിരുന്നു. ഇവയ്ക്ക് മീതേ ചവിട്ടി നിൽക്കുകയായിരുന്ന ബാക്കിയുള്ള പശുക്കിടാങ്ങൾ ഭക്ഷണവും വെള്ളവും ലഭിക്കാതെ അവശ നിലയിലായിരുന്നു.

To advertise here,

പാലക്കാട് നിന്നാണ് പശുക്കിടാങ്ങളെ എത്തിച്ചത്. കൃത്യമായ രേഖകളൊന്നും ഇല്ലാതെയാണ് ഇവയെ കശാപ്പിനായി എത്തിച്ചത്. പരമാവധി മൂന്ന് എണ്ണത്തിനെ കൊണ്ടുവരാനുള്ള സാഹചര്യത്തിലാണ് 25 ഓളം പശുക്കിടാങ്ങളെ കുത്തിനിറച്ചിരിക്കുന്നത്. മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി ഭാഗങ്ങളിലേക്കാണ് ഇവയെ കശാപ്പിനായി കൊണ്ടു വന്നിരുന്നത്. 

പിക്കപ്പ് വാൻ ശ്രദ്ധയിൽ പെട്ട നാട്ടുകാർ കണ്ണങ്കാട് പാലത്തിന് സമീപത്ത് വച്ച് വാഹനം തടയുകയായിരുന്നു. നിലവിൽ ഹാർബർ പോലീസ് സ്റ്റേഷനിലാണ് വാഹനം എത്തിച്ചിരിക്കുന്നത്. ഇവിടെ നിന്ന് നിയമ നടപടികൾ പൂർത്തിയാക്കി പശുക്കിടാങ്ങളെ ഷെൽട്ടറിലേക്ക് മാറ്റും.