ബെലഗാവി: കര്ണാടകയിലെ കഗ്വാഡ് താലൂക്കിലെ ഐനാപുരില് അനധികൃതമായി ഗോമാംസം കടത്തിയെന്നാരോപിച്ച് വിഎച്ച്പി-ബജ്റംഗ്ദള് പ്രവര്ത്തകര് ട്രക്കിന് തീയിട്ടു. സംഭവത്തെ തുടര്ന്ന് ബെലഗാവിയില് സംഘര്ഷ സാധ്യത നിലനില്ക്കുകയാണ്. കുടചി പട്ടണത്തില് നിന്ന് ഹൈദരാബാദിലേക്ക് നാല് ട്രക്കുകളില് ഗോമാംസം കടത്തുന്നതായി വിഎച്ച്പി-ബജ്റംഗ്ദള് പ്രവര്ത്തകര്ക്ക് വിവരം ലഭിച്ചതായി പറയുന്നു.
തിങ്കളാഴ്ച രാത്രി ഐനാപുരിന് സമീപം വെച്ച് ഇവര് വാഹനങ്ങള് തടയുകയും, തുടര്ന്ന് നടത്തിയ പരിശോധനയില് KA71 2045 എന്ന രജിസ്ട്രേഷന് നമ്പറുള്ള ട്രക്കില് നിന്ന് വലിയ അളവില് മാസം കണ്ടെത്തുകയുമായിരുന്നു. ഇത് പശുവിറച്ചിയാണെന്നാണ് ആരോപണം. തുടര്ന്ന് പ്രവര്ത്തകര് ട്രക്കിന് നേരെ കല്ലെറിയുകയും തീയിടുകയുമായിരുന്നു.
വിവരമറിഞ്ഞയുടന് സ്ഥലത്തെത്തിയതായി പോലീസ് അറിയിച്ചു. ട്രക്കിലുണ്ടായിരുന്ന രണ്ടുപേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കഗ്വാഡ് പോലീസ് സ്റ്റേഷനില് രണ്ട് കേസുകള് രജിസ്റ്റര് ചെയ്തതായി എസ്പി ഭീമശങ്കര് ഗുലേദ് വാര്ത്താക്കുറിപ്പില് അറിയിച്ചു. അനധികൃതമായി പശുവിറച്ചി കടത്തിയതിന് ഗോവധ നിരോധന നിയമം, മൃഗങ്ങളോടുള്ള ക്രൂരത തടയല് നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റര് ചെയ്യുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ട്രക്ക് കത്തിച്ചവര്ക്കെതിരെ കവര്ച്ച, അതിക്രമം എന്നീ കുറ്റങ്ങള് ചുമത്തി മറ്റൊരു കേസ് രജിസ്റ്റര് ചെയ്യുകയും അഞ്ച് പേരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്ന എല്ലാവര്ക്കുമെതിരെ കര്ശനമായ നിയമനടപടി സ്വീകരിക്കുമെന്നും എസ്പി ഗുലേദ് പറഞ്ഞു.
Content Highlights: VHP-Bajrang Dal activists set a truck on fire alleging illegal beef transport in Belagavi
Published: 23 Sept 2025, 05:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented