
പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേര്‍ക്ക് ഭാരതീയ ജനത പാര്‍ട്ടി(ബി.ജെ.പി.) യുടെ വാതിലുകള്‍ അടഞ്ഞുതന്നെ തുടരുമെന്ന് ബിഹാറില്‍ നിന്നുള്ള രാജ്യസഭാംഗം സുശീല്‍ കുമാര്‍ മോദി. നിതീഷ് കുമാറിന് ഏതുസമയത്ത് വേണമെങ്കിലും ബി.ജെ.പിയിലേക്ക് മടങ്ങിയെത്താമെന്നുള്ള കേന്ദ്രമന്ത്രി രാംദാസ് അതാവലേയുടെ പ്രസ്താവനയെ പാടെ തള്ളിയാണ് സുശീല്‍ കുമാര്‍ മോദി ഞായറാഴ്ച രംഗത്തെത്തിയത്.
"അഥവാ നിതീഷിന് മടങ്ങിവരണമെന്നുണ്ടെങ്കില്‍ പോലും ബി.ജെ.പി. അതിന് തയ്യാറല്ല. രാംദാസ് അതാവലേ ബി.ജെ.പിയുടേയോ എന്‍.ഡി.എയുടേയോ വക്താവല്ല. പാര്‍ട്ടിയിലെ ഒരു നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അതാവലേയുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണത്, ബി.ജെ.പിയുടെ വാതിലുകള്‍ തുറക്കില്ല", സുശീല്‍ മോദി പറഞ്ഞു. നിതീഷ് കുമാര്‍ ഒരു ഭാരമാണെന്നും വോട്ടുകള്‍ മറിക്കാനുള്ള ശേഷി ബിഹാര്‍ മുഖ്യമന്ത്രിയ്ക്ക് നഷ്ടമായതായും സുശീല്‍ മോദി കൂട്ടിച്ചേര്‍ത്തു. "വോട്ടുകളുടെ നിയന്ത്രണശേഷിയുണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് രാഷ്ട്രീയരംഗത്ത് പ്രാധാന്യം ലഭിക്കുകയുള്ളൂ", സുശീല്‍ മോദി കൂട്ടിച്ചേര്‍ത്തു.
എപ്പോള്‍ വേണമെങ്കിലും നിതീഷ് കുമാറിന് ബി.ജെ.പിയിലേക്ക് മടങ്ങി വരാമെന്ന് രാംദാസ് അതാവലേ ശനിയാഴ്ചയാണ് പ്രസ്താവിച്ചത്. സംസ്ഥാനത്ത് കാഴ്ച വെക്കുന്ന ഭരണമികവിന് നിതീഷിനെ അതാവലേ പട്‌നയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രശംസിക്കുകയും ചെയ്തിരുന്നു.
Content Highlights: Doors Closed For Nitish Kumar, Says BJP MP Sushil Modi, Malayalam News
Published: 30 Jul 2023, 09:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented