ന്യൂഡൽഹി: ഡോക്ടര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാര്‍ അടച്ചു. ആശുപത്രി കെട്ടിടത്തിലെ ഒപി, ലാബ് എന്നിവ അണുവിമുക്തമാക്കാനായാണ് അടച്ചിട്ടത്. 

To advertise here,

ഡോക്ടറുമായി സമ്പര്‍ക്കത്തിലായവരുടെ പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരെയെല്ലാം ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. 

അടുത്തിടെ ഡോക്ടറുടെ ബന്ധുക്കള്‍ യുകെയില്‍ നിന്ന് ഇന്ത്യയിലെത്തിയിരുന്നു. ഇവരില്‍ നിന്ന് രോഗം പകര്‍ന്നതാവാമെന്നാണ്‌ പ്രാഥമിക നിഗമനം.

ഡോക്ടറുടെ സഹോദരന്‍, സഹോദര ഭാര്യ എന്നിവര്‍ യുകെയില്‍ നിന്നെത്തിയിരുന്നു. ഇവരില്‍ നിന്നാകാം രോഗം പകര്‍ന്നത്-ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ബിഎല്‍ ഷെര്‍വാല്‍ പറയുന്നു.

കൊറോണ ബാധിച്ച് ഇതുവരെ രണ്ട് പേരാണ് ഡല്‍ഹിയില്‍ മരണമടഞ്ഞത്. 100 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നിസ്സാമുദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഡല്‍ഹിയില്‍ വിവിധ ഭാഗങ്ങളിലുണ്ടെന്നതും ഡല്‍ഹിയെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നുണ്ട്.

content highlights: doctor test Covid positive, Delhi hospital shutdown