
ന്യൂഡല്‍ഹി: അടുത്തിടെയായി വ്യാപകമാകുന്ന തട്ടിപ്പാണ് 'ഡിജിറ്റല്‍ അറസ്റ്റ്'. സി.ബി.ഐ, ഇ.ഡി. പോലുള്ള ഏജന്‍സികളില്‍ നിന്നാണെന്ന് പറഞ്ഞ് വിളിച്ചശേഷം നിങ്ങളെ ഡിജിറ്റല്‍ അറസ്റ്റിലാക്കിയെന്ന് പറഞ്ഞ് പണം തട്ടുന്നതാണ് ഈ തട്ടിപ്പിന്റെ രീതി. അഭ്യസ്തവിദ്യരായവര്‍ പോലും തട്ടിപ്പിനിരയായി വലിയ തുകകള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട് എന്നത് ഈ തട്ടിപ്പിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
പോലീസ് ഉള്‍പ്പെടെയുള്ള അധികൃതര്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് നിരന്തരം ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്. ഇപ്പോഴിതാ, പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈ സൈബര്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. മുന്നറിയിപ്പ് മാത്രമല്ല, 'ഡിജിറ്റല്‍ അറസ്റ്റില്‍' നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും മോദി ഉപദേശിച്ചു.
ഞായറാഴ്ച പ്രക്ഷേപണം ചെയ്ത പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നമ്മുടെ നിയമത്തില്‍ ഡിജിറ്റല്‍ അറസ്റ്റ് എന്നൊന്ന് ഇല്ലെന്ന് വ്യക്തമാക്കിയ മോദി മൂന്ന് ലളിതമായ കാര്യങ്ങള്‍ ചെയ്താല്‍ ഇതില്‍ നിന്ന് രക്ഷപ്പെടാമെന്നും പറഞ്ഞു. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് പ്രതിരോധിക്കാനായി കാത്തിരിക്കുക, ചിന്തിക്കുക, പ്രവര്‍ത്തിക്കുക എന്നീ മൂന്ന് കാര്യങ്ങള്‍ ചെയ്യാനാണ് മോദി നിര്‍ദേശിച്ചത്.
Content Highlights: PM's advice on handling 'digital arrest' scams: Wait, think, take action
Published: 27 Oct 2024, 02:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented