
മുംബൈ: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽനിന്ന് തലനാരിഴയിടയ്ക്കു രക്ഷപ്പെട്ട 36-കാരൻ പിന്നീട് സൈബർ കുറ്റവാളികൾക്ക് തട്ടിപ്പിനായി സോഫ്റ്റ്വെയർ നിർമിച്ചു നൽകുന്ന പ്രധാനിയായി മാറി. ഇന്ദോർ സ്വദേശിയായ ഗ്രാഫിക് ഡിസൈനർ പങ്കജ് ഗുപ്തയുടേതാണ് സിനിമാക്കഥയെ വെല്ലുന്ന ജീവിതം. ഡിജിറ്റൽ അറസ്റ്റ് സംഘത്തിന്റെ തട്ടിപ്പുരീതിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇയാൾ സൈബർകുറ്റവാളികളെ സഹായിക്കാനിറങ്ങിയത്.
ഇന്ത്യയൊട്ടാകെ ഒൻപതിനായിരത്തിലധികം ആളുകളിൽ നിന്ന് 150 കോടി രൂപ തട്ടിയെടുക്കാൻ സൈബർസംഘങ്ങളെ സഹായിച്ചതിന് പങ്കജ് ഗുപ്തയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ബിഹാർ, ഝാർഖണ്ഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈബർ ക്രിമിനൽ ശൃംഖലകൾക്കായി 2,805 വ്യാജ ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾ നിർമിച്ചു നൽകിയതിനാണ് ഇയാൾ പിടിയിലായത്.
തട്ടിപ്പു ലക്ഷ്യമിടുന്ന ഫോണുകളിലെ ഒ.ടി.പി.കൾ ചോർത്താനും രഹസ്യവിവരങ്ങൾ കൈക്കലാക്കാനും ഫോണിന്റെ പൂർണനിയന്ത്രണം ഏറ്റെടുക്കാനും സാധിക്കുന്ന ഡിജിറ്റൽ റിമോട്ട് കൺട്രോളുകളാണ് പങ്കജ് ഗുപ്ത രൂപകല്പന ചെയ്തത്. സർക്കാർ -ബാങ്കിങ് സേവനങ്ങളുടെ രൂപത്തിലാണ് ആപ്പുകൾ നിർമിച്ചിരുന്നത്. വിവിധ കമ്പനികളിൽനിന്ന് സെർവറുകൾ വാടകക്കെടുത്താണ് ഗുപ്ത ഇവ കൈകാര്യംചെയ്തിരുന്നത്. ഓരോ ഫയലും 20,000 മുതൽ 25,000 രൂപ വരെ വാങ്ങിയാണ് ഇയാൾ തട്ടിപ്പ് സംഘങ്ങൾക്ക് വിറ്റിരുന്നത്.
മുംബൈ ബൈക്കുള സ്വദേശിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ദേശീയ സൈബർ ക്രൈം പോർട്ടലിൽ ഇതുമായി ബന്ധപ്പെട്ട് 1,074 പരാതികൾ രജിസ്റ്റർചെയ്തിട്ടുണ്ട്. ഇതിൽ 142 എണ്ണം മഹാരാഷ്ട്രയിലും 36 എണ്ണം മുംബൈയിലുമാണ്.
Content Highlights: Graphic designer Pankaj Gupta arrested by Mumbai Crime Branch for aiding cyber fraud., Created 2,805 fake Android apps to steal OTPs and private data., Helped cyber criminals con over 9,000 people out of Rs 150 crore across India., Sold remote-control apps disguised as government and banking services for Rs 20,000 to Rs 25,000 each.
Published: 16 Oct 2026, 07:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented