ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം നാണക്കേടായെന്ന്‌ ബോളിവുഡ് താരം കങ്കണ റണാവത്ത്. 'ഈ തീരുമാനത്തില്‍ സങ്കടമുണ്ട്, നാണക്കേടായിപ്പോയി, നീതിയുക്തമല്ലാത്ത നടപടിയായി- കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് പകരം തെരുവിലുള്ളവര്‍ നിയമം നിര്‍മ്മിക്കാന്‍ തുടങ്ങിയാല്‍ ഇതൊരു ജിഹാദി രാജ്യമാകും. ഇങ്ങനെയാകണം എന്ന് ആഗ്രഹിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍-കങ്കണ കുറിച്ചു.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് മറ്റൊരു പോസ്റ്റില്‍ 'രാജ്യത്തിന്റെ മനഃസാക്ഷി ഗാഢ നിദ്രയിലായിരിക്കുമ്പോള്‍ ലാത്തിയാണ്‌ ഏക പരിഹാരം. ഏകാധിപത്യമാണ് ഏക തീര്‍പ്പ് എന്നും കങ്കണ പറയുന്നു.