
ന്യൂഡല്‍ഹി: അന്തരീക്ഷമലിനീകരണവും മൂടല്‍മഞ്ഞും കാരണം പൊറുതിമുട്ടി രാജ്യതലസ്ഥാനം. കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം വെള്ളിയാഴ്ച രാവിലെ 5.30-ന് ഒന്‍പത് ഡിഗ്രി സെല്‍ഷ്യസായിരുന്നു ഡല്‍ഹിയിലെ അന്തരീക്ഷ താപനില. ഇതുമൂലമുള്ള കനത്ത മഞ്ഞും, പോരാത്തതിന് ഡല്‍ഹിയിലെ അന്തരീക്ഷമലിനീകരണവും മൂലമുള്ള പുകയും കാരണം നഗരങ്ങളില്‍ പലയിടങ്ങളിലും തൊട്ടടുത്തുള്ള കാഴ്ചകള്‍ പോലും കാണാന്‍ കഴിയാത്ത സ്ഥിതിയുണ്ടായതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗസിയബാദ്, നോയിഡ എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷമായത്. അന്തരീക്ഷം തെളിഞ്ഞുകാണാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നൂറോളം വിമാനങ്ങള്‍ വൈകി. എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് പ്രകാരം വെള്ളിയാഴ്ച രാവിലെ തലസ്ഥാന നഗരി അത്യന്തം അപകടകരമായ നിലയിലാണ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
വരുംദിവസങ്ങളില്‍ ഡല്‍ഹിയിലെ കാലാവസ്ഥ ആറുഡിഗ്രി സെല്‍ഷ്യസിലേക്കുവരെ എത്താന്‍ സാധ്യതയുണ്ടെന്നും ഉയര്‍ന്ന കാലാവസ്ഥ 20 ഡിഗ്രിവരെ മാത്രം ആയിരിക്കുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. ജനുവരി രണ്ട്, മൂന്ന് ദിവസങ്ങളില്‍ ഡല്‍ഹി നഗരത്തിലും നോയിഡ, ഗസിയബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും സ്ഥിതി വളരെ രൂക്ഷമായിരുന്നു. നഗരങ്ങളില്‍ ഒമ്പത് മണിക്കൂര്‍ വരെ മൂടല്‍മഞ്ഞ് നിറഞ്ഞ അന്തരീക്ഷമായിരുന്നു.
Content Highlights: dense fog in delhi air pollution reaches dangerous state
Published: 10 Jan 2025, 10:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented