ന്യൂഡൽഹി: കനത്ത മഴയിൽ ഹരിഹർ നഗറിൽ ക്ഷേത്രമതിൽ മതിൽ ഇടിഞ്ഞുവീണ് ഒരുകുടുംബത്തിലെ ഏഴുപേർ മരിച്ചു. എട്ടുപേരാണ് അപകടത്തിൽപെട്ടത്. ഇതിൽ ഒരാൾ രക്ഷപ്പെട്ടതായാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. ഷബീബുൾ (30), റബീബുൾ (30), മുത്തു അലി (45), റുബിന (25), ഡോളി (25), റുക്ഷാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്.
പ്ലാസ്റ്റിക് ഷീറ്റുകൾ വെച്ച് മറച്ച ചെറിയ കുടിലുകളിൽ താമസിച്ചിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയ്ക്കിടെ കുടിലുകൾക്ക് മുകളിലേക്ക് ക്ഷേത്ര മതിൽ ഇടിഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം. രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.
ശനിയാഴ്ച രാവിലെ ഏഴ് മണി മുതൽ കനത്ത മഴയാണ് ഡൽഹിയിൽ അനുഭവപ്പെടുന്നത്. മതിൽ ഇടിഞ്ഞുവീണ് അരമണിക്കൂറിന് ശേഷമാണ് ആളുകൾ സംഭവം അറിഞ്ഞത്. എൻഡിആർഎഫും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. എട്ടുപേരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴുപേരും മരിച്ചു. അപകടംനടന്ന ചേരിപ്രദേശത്തുനിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്.
Content Highlights: Delhi Wall Collapse Tragedy: 7 Dead in Harihar Nagar After Heavy Rainfall
Published: 09 Aug 2025, 02:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented