ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ ആയിരത്തിലധികം പേരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്. സി.ജെ.പി., സി.പി.എം., ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ., എ.ഐ.എസ്.എ. ഉൾപ്പെടെയുള്ള സംഘടനാ നേതാക്കളെ അറസ്റ്റുചെയ്തു. മുതിർന്ന നേതാവ് പിണറായി വിജയൻ മുതൽ ഐഷി ഘോഷ് ഉൾപ്പെടെയുള്ള യുവനേതൃങ്ങൾവരെ കസ്റ്റഡിയിലുണ്ട്. ഇതിനകം ആയിരത്തിലധികം പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
അതേസമയം, കനത്ത പോലീസ് നിയന്ത്രണത്തിനിടയിലും ഡൽഹിയിലെ പലയിടങ്ങളിലും യുവാക്കൾ പ്രതിഷേധവുമായി മുന്നോട്ടുപോവുന്നു. ഡൽഹി പോലീസിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ച് മുന്നൂറോളം വരുന്ന എസ്.എഫ്.ഐ. പ്രവർത്തകർ ജന്തർ മന്തറിന് അടുത്തുവരെയെത്തി. സി.ജെ.പി. സ്ഥാപകൻ അഭിജിത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കസ്റ്റഡിയിലെടുത്ത് വെവ്വേറെയിടങ്ങളിലേക്കാണ് മാറ്റിയത്. ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സമരത്തെ നേരിടുന്നത്.
പി. രാജീവ് ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് ജയിൽ സമാനമായ ബസ്സിലാണ് കൊണ്ടുപോയത്. ബസ്സിൽ കയറ്റി നഗരം മുഴുവൻ ചുറ്റിക്കുകയാണെന്നാണ് നേതാക്കൾ പറയുന്നത്. സംസ്ഥാനത്തേക്കെത്തുന്ന എല്ലാ അതിർത്തികളിലും കടുത്ത പരിശോധനയാണ്. അതിർത്തികളിൽനിന്നടക്കം പലരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, സമരകേന്ദ്രമായ ജന്തർ മന്തറിലേക്ക് ഇതുവരെ ആർക്കും കടക്കാനായിട്ടില്ല. ജമ്മു കശ്മീരിലെ ശ്രീനഗർ, പഞ്ചാബ് തുടങ്ങിയ ഇടങ്ങളിലേക്കെല്ലാം പ്രതിഷേധം വ്യാപിക്കുകയാണ്.
Published: 10 Oct 2026, 01:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented